നിയമന്ത്രി രാജിവെക്കേണ്ടെന്ന് പ്രധാനമന്ത്രി

Posted on: April 27, 2013 2:10 pm | Last updated: April 27, 2013 at 2:10 pm

ന്യൂഡല്‍ഹി: നിയമമന്ത്രി അശ്വനികുമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കല്‍ക്കരിപ്പാടം ഇടപാടില്‍ സിബിഐ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേസ് കോടതിയുടെ പരിഗണയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കല്‍ക്കരിപ്പാടം ഇടപാടിനെ കുറിച്ചുള്ള സി ബി ഐ അന്വേഷണത്തിന്റെ ഫയലുകള്‍ നിയമന്ത്രി പരിശോധിച്ചിരുന്നുവെന്ന് സി ബി ഐ തലവന്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു.

ALSO READ  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് മൂന്ന് നിര്‍ദേശങ്ങളുമായി മന്‍മോഹന്‍ സിംഗ്