Connect with us

National

സരബ്ജിത്ത് സിംഗിന്റെ ബന്ധുക്കള്‍ക്ക് പാക്കിസ്ഥാന്‍ വിസ അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്ത് സിംഗിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ വിസ അനുവദിച്ചു. സംഭവത്തില്‍ പാക്കിസ്ഥാനോട് വിശദീകരണം ആവശ്യപ്പെട്ടതായി ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ് പറഞ്ഞു. സരബ്ജിത്തിനെതിരായ അക്രമം ഖേദകരമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു.

സരബ്ജിത്തിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പാക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് പാക് ജയിലില്‍ സരബ്ജിത്ത് സിംഗ് സഹതടവുകാരുടെ ആക്രമണത്തിനിരയായത്.

Latest