ഡല്‍ഹിയില്‍ ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട നിലയില്‍

Posted on: April 27, 2013 9:09 am | Last updated: April 27, 2013 at 9:09 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആറു വയസുകാരി ബാലികയെ ആക്രമണത്തിനിരയായി അബോധാവസ്ഥയില്‍ പൊതു ടോയ്‌ലെറ്റിനു സമീപം കണ്ടെത്തി. അര്‍ധ നഗ്‌നാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലീസ്. ഇന്നലെ വൈകിട്ടാണു ദക്ഷിണ ഡല്‍ഹിയിലെ ബാദര്‍പുര്‍ മേഖലയില്‍നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കാണപ്പെട്ടത്.കുട്ടിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വഴിയാത്രക്കാരനാണു ബാലികയെ ഈ അവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ഇന്ത്യന്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്)ല്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍. പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.സംഭവവുമായി ബന്ധപ്പെട്ട് 22ഓളം പേരെ പൊലീസ് ചോദ്യം ചെയ്തു.