ഹരിദ്വാര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദമോഡിക്ക് യോഗഗുരു ബാബാ രാംദേവിന്റെ പിന്തുണ. രാദേവിന്റെ പേരിലുള്ള സ്‌കൂള്‍ ഉല്‍ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു രാംദേവ് തന്റെ പിന്തുണ മോഡിയെ അറിയിച്ചത്. മോഡി നല്ലൊരു ഭരണ കര്‍ത്താവാണെന്നും പ്രധാനമന്ത്രി പദത്തില്‍ എത്തേണ്ട നേതാവാണെന്നും രാംദേവ് പറഞ്ഞു. വികസനത്തില്‍ മാതൃകയാക്കേണ്ട മോഡിയില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളതെന്നും ഇത്തരത്തിലുള്ള നേതാവിനെ പിന്തുണക്കണമെന്നും രാംദേവ് പറഞ്ഞു.രാജ്യനിര്‍മ്മാണത്തില്‍ വലിയ പങ്കാണ് രാംദേവിനെ പോലുള്ള സ്വാമിമാര്‍ ചെയ്യുന്നതെന്നും ജനങ്ങളെ സേവിക്കലാണ് തന്റെ സ്വപ്‌നമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.നേരത്തെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് രാംദേവ് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.