ഘടകകക്ഷികളെ പിളര്‍ത്താന്‍ ശ്രമിക്കില്ല: രമേശ് ചെന്നിത്തല

Posted on: April 26, 2013 3:47 pm | Last updated: April 26, 2013 at 4:49 pm

മലപ്പുറം: യു.ഡി.എഫിലെ ഒരു കക്ഷിയേയും പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കക്ഷികളെ പിളര്‍ത്താനല്ല, ഒരുമിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.കേരള യാത്രയോട് അനുബന്ധിച്ച് മഞ്ചേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.ജെ.എസ്.എസും സി.എം.പിയും യു.ഡി.എഫിന്റെ അഭിവാജ്യഘടകകമാണെന്നും ചര്‍ച്ചകള്‍ക്ക് ഇനിയും തയാറാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

ALSO READ  സെക്രട്ടേറിയറ്റ് തീപിടുത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടു