ന്യൂഡല്‍ഹി: ട്രൈന്‍ ടിക്കറ്റ് അഡ്വാന്‍സ് ബുക്കിംഗ് സംവിധാനത്തിന്റെ കാലപരിധി രണ്ടു മാസമായി പുന:ക്രമീകരിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. അടുത്ത മാസം ഒന്ന് മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരമായി കൂട്ടത്തോടെ ബുക്ക് ചെയത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകാറുണ്ട്.സാധാരണയായി യാത്രക്കാര്‍ രണ്ടു മാസം മുമ്പാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതെന്ന് റെയില്‍വേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലപരിധി രണ്ടുമാസമായി ചുരുക്കിയതെന്ന് റെയില്‍വേ അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.