സാമ്പത്തിക രംഗം ചൂഷണ മുക്തമാക്കണം: പൊന്മള

Posted on: April 26, 2013 11:59 am | Last updated: April 26, 2013 at 11:59 am

കൊളത്തൂര്‍: ആധുനിക ലോകത്ത് നില നില്‍ക്കുന്നതും വ്യാപകമായി കൊണ്ടിരിക്കുന്നതുമായ ഷെയര്‍ ബിസിനസ് ഊഹ കച്ചവടം ചെയിന്‍ ബിസിനസ് ഓഹരി വിപണി തുടങ്ങിയ സാമ്പത്തിക ഇടപാടുകളില്‍ കൂടുതലും ചൂഷണത്തിന്റെ ഭാഗമായി മാറിയതിനാല്‍ സമൂഹം കരുതിയിരിക്കണമെന്നും ശുദ്ധ ജീവിതത്തിന് സാമ്പത്തിക വിശുദ്ധി അനിവാര്യമാണെന്നും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന മുല്‍തഖല്‍ ഉലമ ക്യാമ്പില്‍ ഷൂഷണത്തിന്റെ ഭിന്ന മുഖങ്ങള്‍ വിഷയവതരണം നടത്തുകയായിരുന്നു അദ്ദേഹം. എം പി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍, അലവി സഖാഫി കൊളത്തൂര്‍, അബ്ദുര്‍റഹീം മുസ്‌ലിയാര്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ഹിബത്തുല്ല തങ്ങള്‍, പി എസ് കെ ദാരിമി പ്രസംഗിച്ചു.