ഇറാഖില്‍ ഏറ്റുമുട്ടലില്‍ 41 മരണം

Posted on: April 26, 2013 8:48 am | Last updated: April 26, 2013 at 4:44 pm

ബാഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ ഏറ്റുമുട്ടലില്‍ 41 പേര്‍ മരിച്ചു. ഇവരില്‍ 31 പേര്‍ വിമതരും 10 പേര്‍ പോലീസുകാരുമാണ്. ഇന്നലെ രാത്രി ആരംഭിച്ച പോരാട്ടം രാവിലെയാണ് അവസാനിച്ചതെന്നു പോലീസ് അറിയിച്ചു.

അതേസമയം ക്രമസമാധാനം തകരാറിലായ ഇറാഖില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 110 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ചൊവാഴ്ചയാണ് ഇറാഖില്‍ ആക്രമണം രൂക്ഷമായത്. കഴിഞ്ഞ ജനുവരി മുതല്‍ പ്രതിക്ഷേധക്കാര്‍ കൈയടക്കിയിരുന്ന ഉത്തര ഇറാഖിലെ ഹവിജായിലേക്ക് സുരക്ഷാസേന നീങ്ങിയതോടെയാണ് സംഘര്‍ഷം ശക്തമായത്.