കൊയമ്പത്തൂരില്‍ തീപ്പിടുത്തം: നാല്‌ പേര്‍ മരിച്ചു

Posted on: April 25, 2013 12:05 pm | Last updated: April 25, 2013 at 4:08 pm

coimbathurകൊയമ്പത്തൂര്‍: കൊയമ്പത്തൂരില്‍ ഷോപ്പിംഗ് കോപ്ലക്‌സിന് തീപ്പിടിച്ച് നാല് പേര്‍ മരിച്ചു.അവിനാശിലെ ലക്ഷ്മി മില്‍സിനടുത്തുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീയണംക്കാനുള്ള ശ്രമം തുടരുന്നു.രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. നിരവധി പേര്‍ ബില്‍ഡിംഗിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.ആക്‌സിസ് ബാങ്കിന്റെ ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.വന്‍ തീപിടിത്തമായതിനാല്‍ അഗ്നിശമന സേനയ്ക്ക് സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. കൊയമ്പത്തൂര്‍ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.