Connect with us

National

ചൈനീസ് കടന്നു കയറ്റം അംഗീകരിക്കാനാവില്ല: സല്‍മാന്‍ ഖുര്‍ഷിദ്

Published

|

Last Updated

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും വര്‍ഷങ്ങളായുള്ള ബന്ധം വശളാക്കാനില്ലെന്നും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സമാധാന പരമായി പ്രശ്‌നം പരിഹരിക്കാനാവുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സംഭവങ്ങളുടെ പശ്ചാതലത്തില്‍ മന്ത്രി മെയ് 9ന് ചൈന സന്ദര്‍ശിക്കും. അതേ സമയം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് ബിജെപി വക്താവ് രാജീവ് പ്രതാപ് അറിയിച്ചു. ഫ്‌ലാഗ് മീറ്റ് നടത്താന്‍ ഇന്ത്യ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യാ-ചൈന ഫ്‌ലാഗ് മീറ്റ് നാളെ നടന്നേക്കും.ഏപ്രില്‍ 15ന് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയതിന് ശേഷം രണ്ട് തവണ ഫ്‌ലാഗ് മീറ്റ് നടന്നിരുന്നു. ഇതിനിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ടെന്‍ഡര്‍ അടിച്ച ചൈനീസ് സംഘത്തിന് ശക്തമായ സന്ദേശം നല്‍കണമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.