മഴയില്ലെങ്കില്‍ ജൂണിലും ലോഡ് ഷെഡിംഗ് തുടരും: ആര്യാടന്‍

Posted on: April 25, 2013 11:19 am | Last updated: April 25, 2013 at 11:19 am

തിരുവനന്തപുരം: മഴയില്ലെങ്കില്‍ ജൂണിലും വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കാലവസ്ഥ കേന്ദ്രത്തിന്റെ മഴ കുറയുമെന്ന പ്രവചനം ആശങ്കജനകമാണ് ഇത് നേരിടുവാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.ഇന്നലെയാണ് കേരളത്തിലെ പത്ത് ജില്ലകളില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പ്രവചനം സത്യമായല്‍ രൂക്ഷമായ ഊര്‍ജ പ്രതിസന്ധിയാണ് കേരളം നേരിടേണ്ടി വരിക.