Connect with us

Wayanad

എന്‍ എസ് എസിന് 24-ാംതവണയും നൂറുമേനി

Published

|

Last Updated

കല്‍പ്പറ്റ: എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഇത്തവണയും ജില്ലയില്‍ 100% വിജയം കൈവരിച്ചു. തുടര്‍ച്ചയായി 24-ാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡുകള്‍ നേടിയതും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ്-26 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡിന് അര്‍ഹരായി. ഗ്രേഡിംഗ് നിലവില്‍ വന്നതിനു ശേഷം എല്ലാ വര്‍ഷവും ഏറ്റവും അധികം മുഴുവന്‍ എ പ്ലസ് ഗ്രേഡുകള്‍ നേടിയതും ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം 21 എ ഗ്രേഡുകള്‍ ഉണ്ടായിരുന്നു
ഐശ്വര്യ കെ ദാമോദരന്‍, എയ്ഞ്ചല്‍ ഇ ഫിലിപ്പ്, അഞ്ജന മോഹന്‍,ദൃശ്യ ടി ദാസ്, ഫാരിഷ എം എസ്, ഹര്‍ഷ പ്രദീപ് കാര്‍ത്തിക എസ്, കാവ്യ മനോഹര്‍,മാളവിക മോഹന്‍, പാര്‍വ്വതി, പ്രഭിത പ്രകാശ്, ശര്‍മിള,ശ്രേയ എസ്.നായര്‍,സ്വാതി,വീണ.കെ, അജയ് കൃഷ്ണ, അശ്വിന്‍ എ.ബി, ബേസില്‍ കെ പോള്‍, ഫഹദ് എം എസ്, ഗോകുല്‍ മോഹന്‍, ഹരി എസ്, ഹിദാസ് കെ.സി, എസ്.നീരജ്, പ്രണവ് ഗോവിന്ദ്, പ്രണവ് സി ഹരി, സായ്കുമാര്‍ എന്നിവരാണ് ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുകള്‍ നേടിയത്
1988ലാണ് എന്‍.എസ്.എസ്ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയ്ക്കിരിക്കുന്നത്. 1990 മുതല്‍ തുടര്‍ച്ചയായി 100% വിജയം നേടി വരുന്നു.കലാ കായിക ശാസ്ത്ര മേളകളിലും ഈ വിദ്യാലയം മുന്‍പില്‍ തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒരു തവണ ഒന്നാം സ്ഥാനത്തും രണ്ടു വര്‍ഷം രണ്ടാം സ്ഥാനത്തും ഈ വര്‍ഷം ഏഴാം സ്ഥാനത്തും എത്താനായി. കഴിഞ്ഞ 15 വര്‍ഷമായി ജില്ലാ സ്‌കൂള്‍ കലാ കിരീടവും ഈ വിദ്യാലയം നേടി വരുന്നു. ടേബിള്‍ ടെന്നീസ്,സോഫ്റ്റ് ബോള്‍ ഇനങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുത്തു
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രയത്‌നവും എന്‍ എസ് എസ് മാനേജ്‌മെന്റിന്റെയും,എന്‍ എസ് എസ് താലൂക്ക് യൂണിയന്റെയും ,സ്‌കൂള്‍ പി ടി എ യുടെയും സഹകരണവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ കെ ബാബു പ്രസന്നകുമാര്‍ പറഞ്ഞു.

Latest