Connect with us

Palakkad

വ്യാപാരി നേതാവിന്റെ മരണം: ദുരൂഹത അന്വേഷിക്കണം - വ്യാപാരി വ്യവസായി ഏകോപന സമിതി

Published

|

Last Updated

ഒറ്റപ്പാലം: വ്യാപാരി നേതാവിന്റെ മരണത്തില്‍ ദുരൂഹതയുന്നെും വിശദമായ അന്വേഷണം നടത്തണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ പ്രസിഡന്റുമായ ഗോപകുമാറിന്റെ തീവി തട്ടിയുള്ള മരണത്തിലാണ് ദുരൂഹതയുെന്ന് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഒറ്റപ്പാലത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഗോപകുമാര്‍ കിലോമീറ്ററുകള്‍ക്കപ്പുറം തൃക്കംകോട് റെയില്‍വേ ട്രാക്കില്‍ എത്തിപ്പെടാനുായ സാഹചര്യവും മൃതശരീരത്തില്‍ അടിവസ്ത്രം പോലും ഇല്ലാതിരുന്നതും ദുരൂഹമാണെന്ന് വ്യാപാരി സംഘടന ആരോപിക്കുന്നു. മൊബൈല്‍ഫോണിലെ സിംകാര്‍ഡ് നഷ്ടപ്പെതും ദുരൂഹതയുണര്‍ത്തുന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ദുരൂഹത അകറ്റണമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം. ഒറ്റപ്പാലത്ത് ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിലാണ് മൃതശരീരം കെത്തിയത്. ഇക്കഴിഞ്ഞ 18 നാണ് റെയില്‍വേ ട്രാക്കില്‍ മൃതശരീരം കണ്ടത്. തിരിച്ചറിയാനാകാത്തതിനാല്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചത്. ഇതിനിടെ ഗോപകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിവരം അറിഞ്ഞത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഗോപകുമാറിനെ അലട്ടിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് ഗോപകുമാര്‍ ചില കത്തുകള്‍ ചിലര്‍ക്ക് അയച്ചിരുന്നതായും പോലീസിന് വിവരം ല”ിച്ചിട്ടു്. കത്തുകളും മൊബൈല്‍ഫോണും പോലീസ് പരിശോധിച്ചുവരികയാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗമായ ഗോപകുമാര്‍ 17 ന് നടന്ന ബോര്‍ഡ് മീറ്റിംഗിലും പങ്കെടുത്തിരുന്നു. രാത്രി മുറിപൂട്ടി പോയതെന്നാണ് വിവരം. രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും വിവരമുായില്ല. അടുത്ത ദിവസമാണ് മരിച്ചനിലയില്‍ കണ്ടത്. ലോഡ്ജ് മുറിയില്‍നിന്നും ലഭിച്ച ഇദ്ദേഹത്തിന്റെ ബാഗില്‍ ഗോപാലകൃഷ്ണപ്പിള്ള എന്നാണ് എഴുതിയിരുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും ഏകോപനസമിതി ഒറ്റപ്പാലം നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ആവശ്യപ്പെട്ടു. നേതാക്കളായ വി.പി കമറുദ്ദീന്‍, സി സിദ്ദിഖ്, അബ്ദുള്‍ ഖാദര്‍, കെ. കമറുദ്ദീന്‍ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 

Latest