രോഗാതുരര്‍ക്ക് സമൂഹം സാന്ത്വനമേകണം: എസ് എസ് എഫ് സമ്മേളനം

Posted on: April 24, 2013 10:53 pm | Last updated: April 24, 2013 at 10:53 pm

കൊച്ചി: രോഗം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് മാനസിക ആശ്വാസം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ സമൂഹം കൂടുതല്‍ കരുണാദ്രമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ ആതുരസേവനത്തിന്റെ മാനുഷിക മുഖം’ എന്ന ചര്‍ച്ചാ സമ്മേളനം അഭിപ്രായപ്പെട്ടു. ചികിത്സയും സാമ്പത്തിക സഹായങ്ങളും ഫലിക്കാത്തപ്പോഴും സാന്ത്വന സ്പര്‍ശം അവശര്‍ക്ക് വലിയ അനുഗ്രഹമായി മാറും. രോഗത്തിന്റെ അവശതയില്‍ പ്രയാസപ്പെടുന്ന ഒട്ടനവധി ജീവിതങ്ങള്‍ സമൂഹത്തിലുണ്ട്. അവരുടെ കണ്ണീരൊപ്പുന്നത് ജീവിത സമരമാക്കി ഏറ്റെടുക്കണെമെന്നും സമ്മേളനത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. എ എം ആരിഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഡോ. സി കെ രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. ഡോ. ജുനൈദ് റഹ്മാന്‍, ഡോ മൂസക്കുഞ്ഞ്, ഡോ. അജയന്‍, ഡോ. നൗഷാദ്, ഡോ. അബ്ദുല്ല മണിമ, മുഹമ്മദ് അനീസ് സംസാരിച്ചു. സി കെ റാശിദ് ബുഖാരി സ്വാഗതവും നവാസ് വാഴക്കാല നന്ദിയും പറഞ്ഞു. വേദിയില്‍ രാത്രി ബുര്‍ദ ആസ്വാദനവും നടന്നു.