Kerala
മോഡിയുടെ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല: ചെന്നിത്തല

കോഴിക്കോട്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മോഡിയുടെ നിലപാടുകളോട് കോണ്‍ഗ്രസിന് കടുത്ത നിലപാടാണുള്ളത്. ശിവഗിരിയിലെ സ്വാമിമാരുടെ മാത്രം താത്പര്യപ്രകാരമാണ് മോഡിയെ കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വിധവയെ ചെന്നിത്തല സന്ദര്‍ശിച്ചു. ഒഞ്ചിയത്തെ അവരുടെ വസതിയിലെത്തിയാണ് കെ കെ രമയെ സന്ദര്‍ശിച്ചത്.
---- facebook comment plugin here -----