ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും

Posted on: April 23, 2013 8:46 pm | Last updated: April 23, 2013 at 8:46 pm

ഷാര്‍ജ: അഞ്ചാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ മെയ് നാലുവരെ നടക്കും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായുള്ള മേള ഒരുക്കുന്നത്. മേളയില്‍ കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ ഒരുക്കും. കുട്ടികളിലെ സര്‍ഗവൈഭവം വളര്‍ത്തുന്നതിനുതകുന്ന വ്യത്യസ്ത പരിപാടികളും 12 ദിവസം നീളുന്ന മേളയില്‍ ഉണ്ടാകും. 80ല്‍പരം പ്രസാധകരാണ് അണിനിരക്കുക. കുട്ടികള്‍ക്കായി ഏറ്റവും പുതുതായി പുറത്തിറക്കിയ പുസ്തകങ്ങളും മേളയിലെത്തും.ഫണ്‍വില്ലേജ്, നോളജ് ഷിപ്പ്, കാര്‍ട്ടൂണുകള്‍ തുടങ്ങിയവക്കൊപ്പം പുസ്തക നിര്‍മാണം, ചിത്രരചന, കളറിംഗ് തുടങ്ങിയവയും നടക്കും.