വാഷിംഗ്ടണ്‍: ബോസ്റ്റണ്‍ ബോബ് സ്‌ഫോടനക്കേസ് പ്രതി ധാക്കാര്‍ സര്‍നേവിനെതിരെ കുറ്റം ചുമത്തി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്. സര്‍നേവിന്റെ സഹോദരനും കൂട്ടുപ്രതിയുമായ തമര്‍ലാന്‍ വെള്ളിയാഴ്ച്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതി ഇസ്ലാമിക മതമൗലികവാദത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ ഇവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്നും അമേരിക്കന്‍ പോലീസ് അറിയിച്ചു.