മോഡിയുമായി കൂടിക്കാഴ്ച ഷിബു വിശദീകരണം നല്‍കി

Posted on: April 23, 2013 11:16 am | Last updated: April 23, 2013 at 11:36 am

SHIBU BABY JOHN

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിശദീകരണം നല്‍കി. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് അവിടെ പോയതെന്നും തൊഴില്‍ മന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മോഡിയെ കണ്ടെതെന്നുമാണ് ഷിബുവിന്റെ വിശദീകരണം.

വിശദീകരണത്തില്‍ തൃപ്തനാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഷിബുവിന്റെ സന്ദര്‍ശനം വിവാദമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസം 18നാണ് ഷിബു ബേബി ജോണ്‍ ഗുജറത്ത് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്. ഗുജറാത്ത് മോഡല്‍ വികസനത്തെ ആദ്യം പുകഴ്ത്തിയ ഷിബു സംഭവം വിവാദമായതോടെ തനിക്ക് തെറ്റുപറ്റിയതായി കരുതുന്നുവെന്ന് തിരുത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് ഷിബു ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.