ഫേസ്ബുക്ക് ഹോം ഹിറ്റാകുന്നു ഡൗണ്‍ലോഡിംഗ് 5 ലക്ഷം കവിഞ്ഞു

Posted on: April 23, 2013 10:48 am | Last updated: April 23, 2013 at 10:48 am

facebook homeവാഷിംഗ്ടണ്‍: ഫേസ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷനായ ഫേസ്ബുക്ക് ഹോം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹിറ്റാകുന്നു. പുറത്തിറങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം പേര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. എന്നാല്‍ ആപ്ലിക്കേഷന് ലഭിച്ച റൈറ്റിംഗ് കുറവാണ്. അഞ്ചില്‍ 2.2 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. 11,000 പേര്‍ ആപ്ലിക്കേഷനെ വിലയിരുത്തിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ ബാറ്ററി കാര്‍ന്ന തിന്നുവെന്ന പരാതിയുമുണ്ട്.

ഫോണിന്റെ ഹോം സ്‌ക്രീന്‍ ഫേസ്ബുക്ക് ഫീഡും ചാറ്റ് ഓപ്ഷനുകളും ചേര്‍ത്ത് കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് ഫേസ്ബുക്ക് ഹോം. ഈ മാസം നാലിനാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്ള വെന്‍ഷന്‍ മാത്രമാണ് റിലീസ് ചെയ്തിരിക്കുന്നത്.

ALSO READ  ഫേസ്ബുക്കിന്റെ ഒളി സൗഹൃദങ്ങൾ