റിപ്പണ്‍ പുതുക്കാട് സുന്നീ മദ്‌റസ ഉദ്ഘാടനം ഇന്ന്

Posted on: April 23, 2013 10:23 am | Last updated: April 23, 2013 at 10:23 am

റിപ്പണ്‍: റിപ്പണ്‍ പുതുക്കാടില്‍ പുതുതായി നിര്‍മ്മിച്ച അല്‍ ഇര്‍ശാദ് സുന്നി മദ്‌റസ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് സമസ്ത ജില്ലാ പ്രസിഡന്റ്ഹസന്‍ ഉസ്താദ് വെള്ളമുണ്ട നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഫലാഹ് പ്രിന്‍സിപ്പല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
അലവി സഅദി അധ്യക്ഷത വഹിക്കും. സയ്യിദ് ഫസല്‍ അല്‍ജിഫ്‌രി പ്രര്‍ഥന നടത്തും. കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കെ എസ് മുഹമ്മദ് സഖാഫി, പി ഉസ്മാന്‍ മുസ്‌ലിയാര്‍, കെ ഒ അഹമദ് കുട്ടി ബാഖവി, സൈദ് ബാഖവി, പി കെ മൂസ മുസ്‌ലിയാര്‍, അബ്ദുര്‍റഷീദ് സഖാഫി, സുലൈമാന്‍ സഖാഫി എന്നിവര്‍ സംബന്ധിക്കും. സ്വാഗത സംഘം കണ്‍വീനര്‍ കെ വി ഇബ്‌റാഹീം സഖാഫി സ്വാഗതവും പി പി ഉബൈദ് നന്ദിയും പറയും.
വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി ഉദ്ഘാടനം ചെയ്യും. യൂസുഫ് പി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഖാഫി അല്‍ കാമിലി മുഖ്യപ്രഭാഷണം നടത്തും. എസ് ജെ എം ജില്ലാ സെക്രട്ടറി സിദ്ദീഖ് മദനി, എസ് എം എ ജില്ലാ സെക്രട്ടറി സൈദലവി കമ്പളക്കാട്, ഒ പി മുഹമ്മദലി,യഹ്‌യാഖാന്‍ തലക്കല്‍, ബി മനോജ്, ഹരിദാസന്‍, വഹാബ് സഖാഫി, സഈദ് ഇര്‍ഫാനി, മുനീര്‍ മദനി എന്നിവര്‍ പ്രസംഗിക്കും. എ പി ഇസ്മാഈല്‍ സഖാഫി സ്വാഗതവും മിദ്‌ലാജ് പിസി നന്ദിയും പറയും.