ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം: പ്രകടനം ഇന്ന്

Posted on: April 23, 2013 10:22 am | Last updated: April 23, 2013 at 10:22 am

മീനങ്ങാടി: ഡിവൈഎഫ്‌ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുക്കാനെത്തുന്നവര്‍ വളണ്ടിയര്‍മാരുടെ നിര്‍ദേശമനുസരിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. വൈകിട്ട് 3.30ന് മീനങ്ങാടി 54ല്‍നിന്നും പ്രകടനം ആരംഭിക്കും.
മാനന്തവാടി, പനമരം ബ്ലോക്കുകളില്‍നിന്നും വരുന്നവര്‍ 54 ബിഎഡ് കോളേജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനം ആശുപത്രിക്കുന്ന്-സ്‌കൂള്‍ വഴി തിരിച്ച് പനമരം-മാനന്തവാടി റൂട്ടിലെ കെ എസ് ഇ ബി ഓഫീസ് പരിസരത്ത് പാര്‍ക്ക് ചെയ്യണം.
കല്‍പ്പറ്റ, വൈത്തിരി ബ്ലോക്കുകളില്‍നിന്നും വരുന്നവര്‍ 54 ബിഎഡ് കോളേജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ പരിസരത്ത് പാര്‍ക്ക് ചെയ്യണം. ബത്തേരി, പുല്‍പ്പളി ബ്ലോക്കുകളില്‍നിന്നും വരുന്നവര്‍ 54 ബിഎഡ് കോളേജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനം മില്‍ക്ക് സൊസൈറ്റി(അമ്പലപ്പടി പരിസരം)ഭാഗത്ത് പാര്‍ക്ക് ചെയ്യണം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് പൊതുസമ്മേളന പരിസരത്ത് വാഹനം എത്തേണ്ടതില്ല.