ബംഗളൂരു സ്‌ഫോടനം: മൂന്ന് പേര്‍ കൂടി പിടിയില്‍

Posted on: April 23, 2013 9:39 am | Last updated: April 23, 2013 at 7:28 pm

banlore-blast

ബംഗളൂരു: ബി.ജെ.പി ഓഫീസിനു പുറത്തു നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി പിടിയിലായി. ചൈന്നൈയില്‍ നിന്ന് മൂന്നു പേരെയും മധുരയില്‍ നിന്ന് ഒരാളുമാണ് പിടിയിലായത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് നല്‍കിയവരാണ് പിടിയിലായതെന്നാണ് സൂചന. തെളിവെടുപ്പിന് ശേഷം ഇവരെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും.
തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിരവധി പേരെ ദേശീയ അന്വേഷണ ഏജന്‍സിയും ബംഗളൂരു പൊലീസും ചോദ്യംചെയ്തിരുന്നു. പരമാവധി നാശം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ഉഗ്രശേഷിയുള്ള സ്‌ഫോടനമായിരുന്നു ബംഗളൂരുവിലേത് എന്നാണ് പൊലീസ് നിഗമനം.

ബംഗളൂരുവിലെ ബി ജെ പി ഓഫീസിന് നൂറ് മീറ്റര്‍ അകലെ ഈ മാസം 17നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.