കൃഷി വകുപ്പ് 94 ശതമാനം പദ്ധതി തുക ചെലവഴിച്ചു

Posted on: April 23, 2013 6:00 am | Last updated: April 23, 2013 at 12:39 am

AGRICULTURE_23604fതിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ കേന്ദ്ര – സംസ്ഥാനാവിഷ്‌കൃത പദ്ധതികളൂടെ 94 ശതമാനം തുക, സംസ്ഥാന കൃഷി വകുപ്പ് വിനിയോഗിച്ചു. ആകെ ലഭിച്ച 709 കോടി രൂപയില്‍, 661 കോടി രൂപയാണ് കൃഷി വകുപ്പ് ചെലവഴിച്ചതായി കൃഷി ഡയറക്ടര്‍ ആര്‍ അജിത്കുമാര്‍ അറിയിച്ചു. കൃഷി വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ 10,000 ഹെക്ടര്‍ പ്രദേശത്ത് അധികമായി പച്ചക്കറിക ൃഷി ചെയ്യുകയും, ഒരു ലക്ഷം ടണ്‍ പച്ചക്കറികള്‍ അധികോല്പാദനം ഉണ്ടാക്കുകയും ചെയ്തു. സ്‌ക്കൂളുകളില്‍ പച്ചക്കറി കൃഷി, വിദ്യാലയങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയുമുള്ള പച്ചക്കറി വിത്തു വിതരണം, ടെറസ്സിലെ പച്ചക്കറി കൃഷി, 5 ഹെക്ടര്‍ പ്രദേശത്ത് ക്ലസ്റ്റര്‍ രീതിയിലുള്ള പച്ചക്കറി കൃഷി തുടങ്ങിയവയായിരുന്നു പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ALSO READ  പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യാനൊരുങ്ങി ഝാര്‍ഖണ്ഡ്