സോമശേഖര പിള്ളയുടെ മൃതദേഹം നാട്ടിലെത്തിക്കും

Posted on: April 22, 2013 4:37 pm | Last updated: April 22, 2013 at 4:37 pm

ദോഹ: ഈ മാസം 14ന് അല്‍ഖോറില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം പരവൂര്‍ സ്വദേശി സോമശേഖരപിള്ളയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇയാളും സ്‌പോണ്‍സറും തമ്മിലുള്ള കേസായിരുന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രധാന തടസ്സം. കേസ് ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞത്.