ഷിബു മോഡിയെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കോടിയേരി ബാലകൃഷ്ണന്‍

Posted on: April 22, 2013 1:26 pm | Last updated: April 22, 2013 at 1:26 pm

കണ്ണൂര്‍: മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്ത് കേരളാമോഡല്‍ വിട്ട് ഗുജറാത്ത് മോഡല്‍ നടപ്പാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടും ഷിബുവിനെ മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കുന്നത് അതിനാലാണെന്നും കോടിയേരി പറഞ്ഞു.