കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണം: ചെന്നിത്തല

Posted on: April 22, 2013 1:20 pm | Last updated: April 22, 2013 at 1:20 pm

കല്‍പ്പറ്റ: അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള വയനാട്ടിലെ കര്‍ഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയുടെ പലിശ എഴുതിത്തള്ളണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.