Connect with us

Gulf

ഷാര്‍ജയില്‍ ഇസ്‌ലാമിക സര്‍വകലാശാല വരുന്നു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയില്‍ ഇസ്‌ലാമിക സര്‍വകലാശാല (ജാമിഅ അല്‍ ഖാസിമിയ) 2014ല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇസ്‌ലാമിക് സാംസ്‌കാരികോത്സവത്തിന്റെ തലസ്ഥാനമായി ഷാര്‍ജയെ മാറ്റിയെടുക്കുന്നതിന്റെ കൂടിയാലോചനാ കമ്മിറ്റിയാണ് നടപ്പാക്കുക. 2014ല്‍ ഇസ്‌ലാമിക സാംസ്‌കാരികോത്സവം ഷാര്‍ജയില്‍ നടക്കുന്നുണ്ട്. അതിനു മുന്നോടിയായി സര്‍വകലാശാല നിലവില്‍വരും. സര്‍വകലാശാലയുടെ ശാഖകളും വിദൂര പഠനകേന്ദ്രങ്ങളും യു എ ഇയിലും വിദേശങ്ങളിലും ഏര്‍പ്പെടുത്തും.
പത്ത് ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതിയ സര്‍വകലാശാലയെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ഷാര്‍ജ സര്‍വകലാശാലക്ക് അരികിലായിരിക്കും ഇത്. ലാഭരഹിത സ്ഥാപനമായാണ് പ്രവര്‍ത്തിക്കുക. ഷാര്‍ജ സര്‍വകലാശാല വിപുലീകരിക്കാനും തീരുമാനമുണ്ട്. ഇസ്‌ലാമിക സര്‍വകലാശാലയില്‍ ഇസ്‌ലാമിക ധനകാര്യം, അറബിക് സ്റ്റഡീസ്, ഇക്കോണമിക്‌സ്, ശരീഅ നിയമം, ഇസ്‌ലാമിക് ശില്‍പചാതുര്യം തുടങ്ങിയവ പഠനവിഷയമായിരിക്കും. ഇസ്‌ലാമിക് സ്റ്റഡീസിന്റെയും ഇംഗ്ലീഷിന്റെയും 1,20,500 പുസ്തകങ്ങള്‍ സംഭവാനയായി നല്‍കുമെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദിനാണ് സര്‍വകശാലയുടെ ചുമതല.

---- facebook comment plugin here -----

Latest