ശെയ്ഖ് മോസ ബിന്‍ത് നാസര്‍ ഗ്ലോബല്‍ എജ്യൂക്കേഷന്റെ മീറ്റിംഗില്‍ പങ്കെടുത്തു

Posted on: April 21, 2013 2:01 pm | Last updated: April 21, 2013 at 2:05 pm

ദോഹ: വാഷിംഗ്ടണിലെ ലോകബാങ്ക് ആസ്ഥാനത്ത് നടക്കുന്ന ലോക വിദ്യാഭ്യാസ സമ്മേളനത്തില്‍ ശെയ്ഖ് മോസ ബിന്‍ത് നാസര്‍ ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്ത യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഖത്തറിന്റെ പുരോഗതിയില്‍ ഖത്തര്‍ പ്രതിനിധിയെ പ്രത്യേകം അഭിനന്ദിച്ചു. എജ്യൂക്കേറ്റ്‌ എ ചൈല്‍ഡ് എന്ന പദ്ധതി ദോഹയില്‍ സാക്ഷാത്കരിക്കുന്നതിനെപ്പറ്റി മോസ ബിന്‍ത് നാസര്‍ യോഗത്തില്‍ പറഞ്ഞു. ഇതിലെ അംഗങ്ങള്‍ക്കിടയില്‍ ബന്ധം കൂടുതല്‍ സുദൃഢമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.