ഹൃദയാഘാതം കാരണം മരണപ്പെട്ടു

Posted on: April 21, 2013 1:46 pm | Last updated: April 21, 2013 at 1:46 pm

ദോഹ: ഖത്തറിലെ അല്‍ഖോര്‍ പ്രദേശത്ത് മലയാളി ഹൃദയാഘാതം കാരണം മരണപ്പെട്ടു. കൊല്ലം പരവൂര്‍ സ്വദേശി സോമശേഖന്‍പിള്ള (61) ആണ് ഈ മാസം 14ന് മരണപ്പെട്ടത്. സ്‌പോണ്‍സറും ഇദ്ദേഹവും തമ്മിലുള്ള ഒരു കേസ് നിലവിലുള്ളതിനാല്‍ മൃതദേഹം കൊണ്ടുപോവാന്‍ താമസമെടുക്കും. ഈ കേസില്‍ സോമശേഖരന്‍ പിള്ള 7000 റിയാല്‍ പിഴ അടക്കേണ്ടതുണ്ട്. ഇത് പരിഹരിക്കാന്‍ ഖത്തറിലെ സന്നദ്ധസംഘടനകള്‍ എംബസിയെ സമീപിച്ചുകഴിഞ്ഞു.