ടിപി വധം: കൂറുമാറ്റത്തില്‍ ഗൂഡാലോചനയുണ്ട്: ചെന്നിത്തല

Posted on: April 20, 2013 9:49 am | Last updated: April 20, 2013 at 10:00 am

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കപ്പെട്ടാല്‍ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉന്നതതലത്തില്‍ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.