എസ് എം എ കാഞ്ഞങ്ങാട്-കുമ്പള മേഖലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഇന്ന്

Posted on: April 20, 2013 6:00 am | Last updated: April 19, 2013 at 10:33 pm

കാസര്‍കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ കാഞ്ഞങ്ങാട്-കുമ്പള മേഖലാ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ശാന്തിപ്പള്ളം മദ്‌റസാ ഹാളില്‍ രാവിലെ 10ന് നടക്കുന്ന കുമ്പള മേഖലാ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ മഞ്ചേശ്വരം, പുത്തിഗെ, കുമ്പള റീജണല്‍ ഭാരവാഹികളും സംബന്ധിക്കും. അലാമിപ്പള്ളി സുന്നി സെന്ററില്‍ കാഞ്ഞങ്ങാട് മേഖലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേഖലാ എക്‌സിക്യൂട്ടീവിനു പുറമെ കാഞ്ഞങ്ങാട്-തൃക്കരിപ്പൂര്‍ റീജണല്‍ ഭാരവാഹികളും സംബന്ധിക്കും. ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേരുന്ന ക്യാമ്പുകള്‍ക്ക് ജില്ലാ ജനറല്‍സെക്രട്ടറി ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.