ദല്‍ഹി പീഡനം: പെണ്‍കുട്ടിക്ക് സഹായം നല്‍കണമെന്ന് പ്രധാനമന്ത്രി

Posted on: April 19, 2013 8:36 pm | Last updated: April 19, 2013 at 9:13 pm

ന്യൂഡല്‍ഹി: ദല്‍ഹിയില്‍ പീഡനത്തിനിരയായി ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് എല്ലാവിധ സഹായവും നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവം ഞെട്ടിക്കുന്നതും നാണക്കേട് ഉണ്ടാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.