ബോസ്റ്റണ്‍ സ്‌ഫോടനം: സംശയിക്കുന്നവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted on: April 19, 2013 4:27 pm | Last updated: April 19, 2013 at 6:29 pm

Boston-02ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ബോസ്റ്റണ് സമീപം വാട്ടര്‍ ടൗണില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഇയാള്‍ അവിടെ വെച്ചാണ് മരിച്ചത്.
അതിനിടെ, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചെചന്‍ സഹോദരങ്ങളാണെന്ന് എന്‍ ബി സി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെന്ന് സംശയിക്കുന്നരുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
രണ്ട് ദിവസം മുമ്പാണ് ബോസ്റ്റണ്‍ മാരത്തണില്‍ സ്‌ഫോടനം നടന്നത്. മൂന്ന് പേര്‍ മരിക്കുകയും നൂറുക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.