ടി പി വധക്കേസ്: രണ്ട് പ്രതികളെ കോഴിക്കോട്ടേക്ക് മാറ്റി

Posted on: April 19, 2013 5:10 pm | Last updated: April 19, 2013 at 5:10 pm

tp slugകോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികളെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. പി കെ കുഞ്ഞനന്ദന്‍, അണ്ണന്‍ സജിത്ത് എന്നിവരെയാണ് കണ്ണൂര്‍ ജയിലില്‍ നിന്നും കോഴിക്കോട്ടേക്ക് മാറ്റിയത്. ജയില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഡി ജി പി ഇവരുടെ ജയില്‍മാറ്റം ആവശ്യപ്പെട്ടത്.
ജയില്‍ മാറ്റിയ നടപടിക്കെതിരെ പ്രതിഭാഗം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കണ്ണൂര്‍ ജയിലില്‍ മാത്രമേ ആയുര്‍വേദ ചികിത്സ കിട്ടൂവെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജി കോടതി ഈ മാസം 24ന് പരിഗണിക്കും.