അരൂരില്‍ ചര്‍ച്ച് തകര്‍ന്നത് നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന്

Posted on: April 19, 2013 4:57 pm | Last updated: April 19, 2013 at 4:57 pm

aroorഅരൂര്‍: അരൂരില്‍ ക്രിസ്ത്യന്‍ ചര്‍ച്ച് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കരാറുകാരന്‍ കുറ്റക്കാരനാണെന്ന് പോലീസ് റിപ്പോര്‍ട്ട്. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഈ മാസം ഒന്‍പതിനാണ് അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന സന്റ് അഗസ്റ്റിന്‍ ചര്‍ച്ച് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ചര്‍ച്ചാണ് അരുര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച്. ഇതിനു സമീപത്തായാണ് പുതിയ ചര്‍ച്ച് പണിതിരുന്നത്.