പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നീക്കം

Posted on: April 19, 2013 11:05 am | Last updated: April 19, 2013 at 3:16 pm

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ ഊര്‍ജിത നീക്കം നടക്കുന്നു. ബാങ്കിംഗ് മേഖലയിലെ മത്സരം കണക്കിലെടുത്താണ് പ്രധാനമായും ഇത്തരമൊരു നീക്കം നടക്കുന്നത്. ഇതോടെ എസ് ബി ടി യെ എസ് ബി ഐ യിലേക്ക് ലയിപ്പിക്കാനുള്ള നീക്കം വീണ്ടും സജീവമായി.