പക്ഷിപ്പനി: ചൈനയില്‍ മരണം 17 ആയി

Posted on: April 19, 2013 10:55 am | Last updated: April 19, 2013 at 10:58 am

ബീജിംഗ്: ചൈനയില്‍ പക്ഷിപ്പനി കാരണം മരിച്ചവരുടെ എണ്ണം 17 ആയി. പക്ഷിപ്പനി സ്ഥിരീകരിച്ച 64 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഷാങ്ഹായ് ഭാഗത്താണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്.