യുവാക്കള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി

Posted on: April 18, 2013 7:55 pm | Last updated: April 18, 2013 at 7:56 pm

തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ രണ്ടു യുവാക്കള്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി യുവാക്കളെ അനുനയിപ്പിച്ച് താഴെയിറക്കി.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ കൊട്ടാരക്കര സ്വദേശികാളാണ് ടവറിന് മുകളില്‍ കയറിയത്. കമ്പനി ശമ്പളക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി.