ജെഡിയു ഭിന്നത:രാജ്‌നാഥ് സിംഗ് ബീഹാര്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

Posted on: April 18, 2013 9:16 am | Last updated: April 18, 2013 at 9:19 am

ന്യൂഡല്‍ഹി:നിതീഷ് കുമാറുമായുള്ള സഖ്യം ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ബീഹാറില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ഇന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തും.ബീഹാറിലെ ജെ.ഡി.യു ബിജെപി സഖ്യത്തിന് ഉലച്ചിലുണ്ടാകുന്ന സാഹചര്യത്തില്‍ സഖ്യ കക്ഷികളുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള സാഹചര്യമൊരുക്കാനായിരിക്കും രാജ്‌നാഥ് സിംഗ് ശ്രമിക്കുക. കഴിഞ്ഞ ദിവസം ജെഡിയു നേതാവ് ശിവാനന്ദ് തിവാരി സഖ്യം ഉപേക്ഷിക്കുമെന്ന് പറഞ്ഞ് ബിജെപി യെ വെല്ലുവിളിച്ചിരുന്നു.എന്‍ഡിഎ നേതാക്കളുടെ യോഗം ശനിയാഴ്ച എല്‍.കെ അദ്വാനിയുടെ വസതിയില്‍ നടക്കും.ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഡിസംബര്‍ 31 നകം തീരുമാനിക്കണമെന്ന ആവശ്യം ജെഡിയു നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും.

ALSO READ  കര്‍ഷക ബില്ലില്‍ മോദി സര്‍ക്കാറിന് വന്‍ തിരിച്ചടി; ശിരോമണി അകാലി ദള്‍ എന്‍ ഡി എ വിട്ടു