കാസര്‍ഗോഡ്:കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ഇന്ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും.സമൃദ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന യാത്ര സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലൂടെയും കടന്ന് പോകും.അടുത്ത മാസം പതിനെട്ടിന് തിരുവനന്തപുരത്താണ് സമാപനം