രാജസ്ഥാന്‍ മുംബൈയെ തോല്‍പ്പിച്ചു; 87 റണ്‍സിന്‌

Posted on: April 18, 2013 5:59 am | Last updated: April 18, 2013 at 7:22 am
royals
ഹര്‍ഭജനെ റണ്ണൗട്ടാക്കുന്ന രാജസ്ഥാന്‍ വിക്കറ്റ് കീപ്പര്‍

ജയ്പൂര്‍: കളിയുടെ സമസ്ത മേഖലകളിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് താരനിബിഡമായ മുംബൈ ഇന്ത്യന്‍സിനെ 87 റണ്‍സിന് തകര്‍ത്തുവിട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 179 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ 68 റണ്‍സെടുത്തു. മികച്ച പിന്തുണ നല്‍കി ഷെയിന്‍ വാട്‌സണും (31) ദിശന്ത് യാഗ്നിക്കും (34) മികച്ച കളി പുറത്തെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 14 പന്ത് ബാക്കി നില്‍ക്കെ 92 റണ്‍സിന് ഓള്‍ ഔട്ടായി. 32 പന്തില്‍ 30 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിനും 27 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിനും മാത്രമാണ് രാജസ്ഥാന്‍ ബൗളര്‍മാരെ പ്രതിരോധിക്കാനെങ്കിലും കഴിഞ്ഞത്. മിച്ചല്‍ ജോണ്‍സാണ് (11) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.

ഇതോടെ രാജസ്ഥാന്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി