വിചാരണക്കോടതി മാറ്റണം: മഅദനി

Posted on: April 17, 2013 7:42 pm | Last updated: April 17, 2013 at 9:59 pm

ബാംഗ്ലൂര്‍: തന്റെ വിചാരണ ജയിലില്‍ നിന്ന് മാറ്റി തുറന്നകോടതിയിലാക്കണമെന്ന് ബാംഗ്ലുര്‍ സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി പ്രസ്താവനയില്‍ പറഞ്ഞു. ജയിലിലെ കോടതിയില്‍ ഉപചാപങ്ങള്‍ നടക്കുന്നുണ്ട്. പ്രൊസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുന്നു എന്നും വിചാരണ പുറത്തേക്ക് മാറ്റാന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും  മഅദനി പറഞ്ഞു. ജസ്റ്റിസ് മഅദനി ഫോറത്തിന്റെ സമ്മേളനത്തില്‍ മഅദനിയുടെ പ്രസ്താവന വായിക്കുകയായിരുന്നു.