National
ജ്ഞാനപീഠം തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജക്ക്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം അവാര്‍ഡ് തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജക്ക്. പകുഡു റല്ലു എന്ന നോവലിനാണ് അവാര്‍ഡ്. സിനിമക്കു പിന്നിലെ കാഴ്ചകളാണ് നോവലിന്റെ പ്രമേയം. 83കാരനമായ റാവൂരി നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ്. 37 ചെറുകഥാസമാഹാരങ്ങളും 17 നോവലുകളും നാലു നാടകങ്ങളും അഞ്ച്ു റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്.







