കുടിവെള്ളമായി മലിനജലം; കൊച്ചിയില്‍ രണ്ട് യൂനിറ്റുകള്‍ പൂട്ടി

Posted on: April 17, 2013 3:56 pm | Last updated: April 17, 2013 at 3:56 pm

drinking-water-460_979746cകൊച്ചി: കുടിവെള്ളമായി മലിനജലം വിതരണം ചെയ്ത കൊച്ചിയിലെ രണ്ട് കുടിവെള്ള വിതരണ യൂനിട്ടുകള്‍ പൂട്ടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ മലിനജലം വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പെരിയാറില്‍ നിന്ന് ശേഖരിക്കുന്ന ജലം ശുദ്ധീകരിക്കാതെയാണ് വിതരണം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.