ഭൂചലനം: ഖത്തറില്‍ നാശനഷ്ടങ്ങളില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Posted on: April 17, 2013 2:46 pm | Last updated: April 17, 2013 at 2:46 pm

ദോഹ: ഖത്തറിലുണ്ടായ ഭൂചലനത്തില്‍ പരുക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനിലുണ്ടായ സ്‌ഫോടനത്തിന്റെ തുടര്‍ചലനമായാണ് ഇന്നലെ ഖത്തറിലും ഭൂചലനമുണ്ടായത്. അംബരചുംബികളായ കെട്ടിടങ്ങളില്‍ കുലുക്കം അനുഭവപ്പെട്ടു.
ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഖത്തറില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഇറാനിലെ ചലനത്തിന്റെ പ്രകമ്പനം മാത്രമാണ് ഖത്തറില്‍ അനുഭവപ്പെട്ടതെന്നും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ALSO READ  ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഖത്വര്‍; ബന്ധം സാധാരണ നിലയിലാക്കുന്നത് സംഘര്‍ഷത്തിന് ഉത്തരമല്ല