ലോഡ്‌ഷെഡിംഗ് സമയം മാറ്റി; പകല്‍ ഒരു മണിക്കൂര്‍

Posted on: April 17, 2013 11:12 am | Last updated: April 17, 2013 at 1:56 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് സമയം മാറ്റി. ഇന്ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗത്തിലാണ് ലോഡ് ഷെഡിംഗ് സമയം മാറ്റാന്‍ തീരുമാനിച്ചത്.രാവിലെ അഞ്ചിനും ഒമ്പതിനും ഇടയില്‍ ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിംഗ് ഉണ്ടാകും. സമയമാറ്റം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പകല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി ഏഴിനും 11നും ഇടയില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഉണ്ടാകും.രാവിലെ ആറിനും ഒമ്പതിനും ഇടയിലുള്ള സമയത്ത് ലോഡ്‌ഷെഡിംഗ് ഒഴിവാക്കും.രാത്രി കാലങ്ങളിലെ വൈദ്യുതി നിയയന്ത്രണം ലാഭകരമല്ലാത്തതിനാലാണ് ലോഡ് ഷെഡിംഗ് സമയത്തില്‍ മാറ്റം വരുത്തിയത്.