
നല്‍കിയ സ്വീകരണത്തില്‍ പി ഉബൈദുല്ല എം എല്‍ എ ഉപഹാര സമര്‍പ്പണം നടത്തുന്നു
മഞ്ചേരി: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും എം ബി ബി എസ് നേടിയ ഡോ. കെ ഷമീറലിക്ക് മഞ്ചേരി മുള്ളമ്പാറ വാക്കെതൊടി പൗരാവലി സ്വീകരണം നല്‍കി. സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി ഉബൈദുല്ല എം എല്‍ എ ഉപഹാര സമര്‍പ്പണം നടത്തി. കെ ടി ത്വാഹിര്‍ സഖാഫി, മുസ്തഫ ബാഖവി തെന്നല, ഒ എം എ റഷീദ് ഹാജി, യുടിഎം ഷമീര്‍, സലീം മാസ്റ്റര്‍, ഷറഫുദ്ദീന്‍ ബാഖവി പ്രസംഗിച്ചു. വാക്കെതൊടി യൂണിറ്റ് എസ് വൈ എസ്, എസ് എസ് എഫ് കമ്മറ്റികള്‍ നേതൃത്വം നല്‍കി.