സുനില്‍ നരെയ്‌ന് ഹാട്രിക്ക്

Posted on: April 17, 2013 6:19 am | Last updated: April 17, 2013 at 7:51 am
Narrr--leadd--630
സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ഐ പി എല്‍ ആറാം സീസണിലെ ആദ്യ ഹാട്രിക്കിനുടമയായി. ഐ പി എല്‍ ചരിത്രത്തിലെ പത്താമത്തെ ഹാട്രിക്കാണിത്. പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെയാണ് നരെയ്‌ന്റെ തകര്‍പ്പന്‍ പ്രകടനം. ഡേവിഡ് ഹസി, അസ്ഹര്‍ മഹ്മൂദ്, ഗുര്‍കീരാത് സിംഗ് എന്നിവരെയാണ് നരെയ്ന്‍ തുടരെ പുറത്താക്കിയത്. എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ഇത്. പതിനഞ്ചാം ഓവര്‍ പിന്നിടുമ്പോള്‍ 99ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് പഞ്ചാബ് തകരുകയും ചെയ്തു. ഐ പി എല്ലില്‍ രണ്ട് തവണ ഹാട്രിക്ക് നേടിയതിന്റെ റെക്കോര്‍ഡ് യുവരാജ് സിംഗിനാണ്.
ഐ പി എല്ലിലെ ഹാട്രിക്കുകാര്‍ 1-ലക്ഷ്മിപതി ബാലാജി (ചെന്നൈ) 2008 ല്‍ പഞ്ചാബിനെതിരെ. 2- അമിത് മിശ്ര (ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്) 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ. 3-മഖായ എന്റിനി (ചെന്നൈ) 2008ല്‍ കൊല്‍ക്കത്തക്കെതിരെ. 4-യുവരാജ് സിംഗ്(കിംഗ്‌സ് ഇലവന്‍ പഞ്ചാബ്) 2009ല്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ. 5-രോഹിത് ശര്‍മ (ഡെക്കാന്‍ ചാര്‍ജേഴ്‌സ്) 2009ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ. 6-യുവരാജ് സിംഗ്(പഞ്ചാബ്) 2009 ല്‍ ഡെക്കാനെതിരെ. 7- പ്രവീണ്‍ കുമാര്‍ (റോയല്‍ ചലഞ്ചേഴ്‌സ്) 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ. 8- അമിത് മിശ്ര(ഡെക്കാന്‍) 2011ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ. 9- അജിത് ചാന്‍ഡില (രാജസ്ഥാന്‍) 2012 ല്‍ പൂനെ വാരിയേഴ്‌സിനെതിരെ.