Connect with us

Gulf

ഐ.എം.എഫ് ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ 20നു മുമ്പ് നല്‍കണം

Published

|

Last Updated

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലും പ്രദര്‍ശനത്തിലും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ എന്‍ട്രികള്‍ ഏപ്രില്‍ 20നു മുമ്പ് നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എയര്‍പോര്‍ട്ട് റോഡിലെ ക്വാളിറ്റി സെന്ററില്‍ 25, 26, 27 തിയ്യതികളിലാണ് പ്രദര്‍ശനം. “ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന് പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് എന്‍ട്രികള്‍ നല്‍കാം. പ്രദര്‍ശന വിഭാഗത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കുതിന് പ്രത്യേക പ്രമേയമില്ല. ഒരാള്‍ക്ക് പരമാവധി 3 ചിത്രങ്ങള്‍ വരെ മത്സരത്തിന് നല്‍കാവുതാണ്. സിംഗിള്‍ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ എ-ത്രി വലുപ്പത്തില്‍ മാറ്റ് ഫിനിഷ് പ്രിന്റിലാണ് സമര്‍പ്പിക്കേണ്ടത്.അല്‍ഗാനം ബസ്സ് സ്റ്റേഷനു സമീപമുള്ള വര്‍ത്തമാനം, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രങ്ങളുടെ ഓഫീസുകളിലും സലത്ത ജദീദിലെ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലും എന്‍ട്രികള്‍ സ്വീകരിക്കും. ചിത്രത്തിന്റെ സോഫ്റ്റ് കോപ്പി സി.ഡിയിലാക്കി നല്‍കുകയോ imfqatar@gmail.com എ ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയോ വേണം.വിലാസവും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്. ചിത്രങ്ങള്‍ മത്സരത്തിനാണോ പ്രദര്‍ശന വിഭാഗത്തിലേക്കാണോ എന്ന് അപേക്ഷയോടൊപ്പം സൂചിപ്പിക്കണം. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടുവര്‍ക്ക് യഥാക്രമം 2000, 1000, 500 റിയാല്‍ ക്യാഷ് പ്രൈസും പ്രശസ്തി ഫലകവും സമ്മാനമായി നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 66540876, 70128771.