മോഡിക്കെതിരെ വിമര്‍ശനവുമായി വീണ്ടും നിതീഷ് കുമാര്‍

Posted on: April 16, 2013 1:54 pm | Last updated: April 16, 2013 at 1:54 pm

പാറ്റ്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. ക്രമസമാധാനം നില നിര്‍ത്തേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയാണ്. അത് റെയില്‍വേ വകുപ്പിന്റെ ചുമതലയല്ലെന്നാണ് ഇന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

ഞായറാഴ്ച്ച ഡല്‍ഹിയില്‍ ചേര്‍ന്ന ജനതാ ദള്‍ യോഗത്തില്‍ മോഡിയെ വിമര്‍ശിച്ച നിതീഷിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. 2002ല്‍ സബര്‍മതി എക്‌സ്പ്രസ്സ് ആക്രമിക്കപ്പെടുമ്പോള്‍ നിതീഷ് റെയില്‍വേ മന്ത്രിയായിരുന്നെന്ന് മറക്കരുതെന്ന് ബിജെപി ഇന്നലെ പ്രതികരിച്ചിരുന്നു. അതിന് മറുപടിയായാണ് ഇന്ന് നിതീഷിന്റെ പ്രതികരണം.

2002ല്‍ സബര്‍മതി എക്‌സ്പ്രസ്സ് അക്രമിച്ചതിനെ തുടര്‍ന്നാണ് ഗോധ്ര കലാപം പൊട്ടിപ്പുറപ്പെട്ടത്.